Uncategorized

ആ 32 സെക്കന്‍റിൽ എന്തുസംഭവിച്ചു? എന്തുകൊണ്ട് ഈ കാലതാമസം? അന്തിമ റിപ്പോർട്ട് വൈകുന്നത് ചോദ്യംചെയ്ത് പൈലറ്റുമാരുടെ സംഘടന

ദില്ലി: അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വൈകുന്നത് ചോദ്യം ചെയ്ത് പൈലറ്റുമാരുടെ സംഘടന. എയർ ഇന്ത്യയുടെ എഐ-171 വിമാനം തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും, വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാന യാത്രയെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എഎഐബി) സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം. അപൂർണമായ ഇടക്കാല റിപ്പോർട്ട് പുറത്തുവിടുന്നത് അപകട കാരണത്തെക്കുറിച്ച് കൂടുതൽ ഊഹാപോഹങ്ങൾക്ക് മാത്രമേ വഴിതെളിക്കൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് പ്രസിഡന്റ് സി എസ് രൺധാവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button