Uncategorized

വൈദ്യുതി പ്രതിസന്ധി; ‘സര്‍ക്കാരിന് വലിയ ബാധ്യത; സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ’; മന്ത്രി സണ്ണി ജോസഫ്‌

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ വേനല്‍ കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീര്‍ത്തോണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നു. സര്‍ക്കാരിന് വലിയ ബാധ്യതയാണിത്. സമരം ചെയ്യുന്നവര്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കരാർ പാലിക്കാനോ നടപ്പാക്കാനോ പിണറായി സർക്കാർ തയാറായിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലോകകപ്പ് കാണാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും ആവശ്യമുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

എംഎം മണിയുടെ വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നുവെന്ന് മന്ത്രി വിശദമാക്കി.

കെഎസ്‌യു-മുഖ്യമന്ത്രിപ്പോരിലും സണ്ണി ജോസഫ് പ്രതികരിച്ചു. യോജിച്ച് പോകാനുള്ള നടപടികള്‍ സ്വീകരിക്കും. വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കകത്ത് ഒതുക്കി നിര്‍ത്തണം. പരസ്യ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയണം. മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button