Uncategorized

‘കോൺ​ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമോ?’ വ്യക്തമായ മറുപടി പറയാനാകാതെ സണ്ണി ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ആരാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെന്ന് ഇതുവരെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് ദിവസങ്ങൾ കഴിയും തോറും രൂക്ഷമാകുകയാണ്. ഇന്ന് രാവിലെ കണ്ണൂ‍‌ർ വിമാനത്താവളത്തിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനുപോലും മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നോക്കാമെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.

ഹൈക്കമാൻ്റ് ചർച്ചയിൽ വിവാദ നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചെന്നും അതിൻ്റെ പ്രതിഫലനം കണ്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയെ രാഹുൽഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും ചേർന്ന് പ്രഖ്യാപിക്കുമെന്നും ഹൈക്കമാൻ്റിന് മുന്നിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേ‍‍‌‌‌ർത്തു.

അതേസമയം, ഉടൻ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡെങ്കിലും നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാൻ കഴിയാത്തതാണ് പ്രതിസന്ധി ആയി തുടരുന്നത്. ഇന്നലെ നടന്ന മാരത്തൻ ചർച്ചയിലും തീരുമാനമാക്കാൻ കഴിയാഞ്ഞതോടെ ആര് മുഖ്യമന്ത്രിയാകുമെന്നതിൽ അന്തിമ തീരുമാനം മല്ലികാർജുൻ ഖാർഗയും രാഹുൽ ഗാന്ധിയും തീരുമാനിക്കും. കെ സി വേണുഗോപാലിനാണ് ചർച്ചകളിൽ മുൻതൂക്കം എങ്കിലും കടുത്ത നിലപാടിൽ തന്നെയാണ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും വേണമെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കും എന്നതുൾപ്പെടെ നിലപാട് കടുപ്പിക്കുകയാണ് സതീശൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button