Uncategorized

കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആയി ദുരന്തനിവാരണ കമ്മിറ്റി രൂപീകരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ദുരന്ത നിവാരണ കമ്മിറ്റി രൂപീകരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. മഴക്കാലത്ത് ഉണ്ടാകാവുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്ത സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, ദുരിദാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ പരിശീലനം നൽകി. പ്രാദേശിക തലത്തിലെ ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്ത നിവാരണ സമിതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. പരിപാടിയിൽ വിവിധ വാർഡുകളിലെ പ്രതിനിധികളും സന്നദ്ധ സംഘടന പ്രവർത്തകരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button