കള്ളൻ കപ്പലിൽ തന്നെ? കളഞ്ഞുകിട്ടി നാട്ടുകാർ സ്റ്റേഷനിൽ ഏൽപിച്ച സ്വർണാഭരണങ്ങൾ കാണാതായി, മുൻ ഉദ്യോഗസ്ഥനെ സംശയം

മലപ്പുറം: സ്റ്റേഷനില്‍ സൂക്ഷിച്ച പത്ത് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായി. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്കി.2018 മുതല്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ച് വന്നിരുന്ന സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. മാല, കൈ ചെയിന്‍, കമ്മല്‍, മോതിരം അടക്കമുള്ളവ ഇതിലുണ്ട്. മുന്‍പ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടത് ഗൗരവമായ സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‘പൊലീസിന്റെ മോഷണ’ത്തില്‍ സേനക്കുള്ളില്‍ അമര്‍ഷം ശക്തമാവുകയാണ്.




