Uncategorized

ബസ് സ്റ്റാൻഡിൽ മദ്യ ലഹരിയിൽ അസഭ്യവർഷം; യുവാവിന് നേരെ പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം

ഇടുക്കി: ഇടുക്കിയില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആളിന് നേരെ പൊലീസിൻ്റെ പേപ്പർ സ്പ്രേ പ്രയോഗം. അടിമാലിയിൽ വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്. മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം ബഹളം ഉണ്ടാക്കുന്ന ആൾക്ക് നേരെയായിരുന്നു പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. സ്കൂൾ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഇയാൾക്ക് നേരെ പേപ്പർ സ്പ്രേ പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് നടപടിയെ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button