Uncategorized

സ്വർണവില മുന്നോട്ട് തന്നെ: 3 ദിവസത്തിനിടെ പവന് 3560 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,800 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് രാവിലെ രേഖപ്പെടുത്തിയ 1,03,240 രൂപ എന്നുള്ളതാണ് മാസത്തിലെ കുറഞ്ഞ നിരക്ക്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളിൽ വില വളരെ വേഗം ഉയരുകയായിരുന്നു.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ വർധിച്ച് 13,475 രൂപയാപ്പോള്‍ ഒരു പവന് സ്വർണത്തിന് 2360 രൂപ വർധിച്ചാണ് 1,07,800 എന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ഒരു പവന്‍ സ്വർണം ആഭരണമായി ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും 3% ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 1,17,000 രൂപയോളം നല്‍കേണ്ടി വരും. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 241 രൂപ വർധിച്ച് 11,025 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 322 രൂപ വർധിച്ച് 14,700 രൂപയുമായി.ഡോളർ ദുർബലമായതോടെ ആഗോള നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വീണ്ടും തിരിഞ്ഞതാണ് വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണം. വിപണിയിലെ ഈ കുതിച്ചുകയറ്റം വരും ദിവസങ്ങളിലും തുടരുമോ എന്നാണ് വ്യാപാര മേഖല ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button