ഓണാവധി: സർക്കാർ സംവിധാനങ്ങൾ നിശ്ചലമാകും

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസം അവധിയെടുത്താൽ എട്ടു ദിവസം തുടർച്ചയായി വീട്ടിലിരിക്കാം. എട്ടു ദിവസം സർക്കാർ സംവിധാനങ്ങൾ ചലിക്കില്ലെന്നു വ്യക്തം.ഓഗസ്റ്റ് 24 നും 29 നും അവധിയെടുത്താൽ 23 മുതൽ 30 വരെ ഓഫീസിൽ പോകേണ്ടതില്ല. 25ന് ഒന്നാം ഓണം മുതൽ 28ന് നാലാം ഓണം വരെയാണ് സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധി. ഓണാഘോഷവും ഓണക്കളികളും നടക്കുന്ന സാഹചര്യത്തിൽ ഇപ്പോൾതന്നെ സർക്കാർ ഓഫീസുകളിൽ ആളില്ലാ കസേരകളാണ് അധികവും.




