Uncategorized

കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ മർദ്ദിച്ച മട്ടന്നൂർ സ്വദേശി അറസ്റ്റിൽ

കൊട്ടിയൂർ : ദേവസ്വം ഓഫീസർ കെ.ഗോകുലിനെ അക്കരെ കൊട്ടിയൂരിലെ താല്‌കാലിക ദേവസ്വം ഓഫീസിൽ വെച്ച് മർദ്ദിച്ച മട്ടന്നൂർ ചാവശ്ശേരി സ്വദേശി പവിഴം ഹൗസിൽ അമൃതേഷിനെ കേളകം പോലീസ് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. തിങ്കളാഴ്‌ച രാവിലെയാണ് കേസിനാസ്‌പദമായ സംഭവം. വൈശാഖോത്സവത്തിലെ താല്‌കാലിക ജീവനക്കാരനായിരുന്നു അമൃതേഷ്. ജോലിയിൽ നിന്നും അമൃതേഷിനെ എക്സിക്യൂട്ടീവ് ഓഫീസർ പിരിച്ചു വിട്ടിരുന്നു. ഇതിൻ്റെ വിരോധമാവാം മർദ്ദനത്തിന് കാരണം.

അക്കരെ സന്നിധാനത്തെ ദേവസ്വം ഓഫീസിലെത്തി എക്‌സിക്യൂട്ടീവ് ഓഫീസറെ ഇരുമ്പ് വള കൊണ്ട് മർദ്ദിക്കുകയും അക്രമിക്കുകയും ചെയ്‌തുവെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ എക്സ‌ിക്യൂട്ടീവ് ഓഫീസർ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button