Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: സെൻ്റ് ജോസഫ്സ് ഹൈസ്‌കൂളിൽ യോഗ ദിനാചരണം നടന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അടയ്ക്കാത്തോട് ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് പ്രത്യേക യോഗ പരിശീലനം നൽകി. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനും യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോക്‌ടർ മീനു കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സോളിമോൾ ജോസഫ്, സിനി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button