Uncategorized
അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ കണ്ണൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി.

കണ്ണൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ കണ്ണൂർ അഗ്നിശമന സേന രക്ഷപ്പെടുത്തി.കണ്ണൂർ പാനീർച്ചാൽ വായനശാലക്ക് സമീപമായിരുന്നു സംഭവം. പാനീർച്ചാൽ സ്വദേശി സതീശനെയാണ് രക്ഷപ്പെടുത്തിയത് ഇദ്ദേഹത്തെ പരിക്കുകളോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്റ്റേഷൻ ഓഫീസർ രാജീവൻ അസിസ്റ്റൻ് സ്റ്റേഷൻ ഓഫീസർ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷായിവാസ് ആർപി ആണ് ഇടിഞ്ഞ അപകടകരമായ കിണറ്റിൽ സാഹസികമായി ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജോ എ എസ്,ശ്രീകേഷ് ഡി കെ,വിഷ്ണു കെ, അശ്വിൻ രാജീവൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ നസീർ കെ പി, ഷിജു സി എം, ഹോം ഗാർഡ് സുഗീഷ് സി കെ,ബിജു സി വി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.




