Uncategorized

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുട്ടപൂവ് പദ്ധതിയുടെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ കൃഷിഭവനിൽ നടന്നു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

2026- 27വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ കൃഷിഭവനിൽ വെച്ച് നടന്നു. പേരാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രജീഷിന്റെ അധ്യക്ഷതയിൽ പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ഗോപിനാഥ് കൃഷി ഓഫീസർ ഷെറിൻ ജോസ് കൃഷി അസിസ്റ്റന്റ് വി കെ റിജിൻ തുടങ്ങിയവർ സംസാരിച്ചു പേരാവൂർ ഗ്രാമപഞ്ചായത്തിലെ 23 വനിതാ ഗ്രൂപ്പുകളാണ് മല്ലിക കൃഷി ചെയ്യുന്നത് 6500 തൈകളാണ് വിതരണം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button