Uncategorized

ഹ​രി​യാ​ന​യി​ൽ 13 വ​യ​സു​കാ​രി സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗ്രേ​റ്റ​ർ ഫ​രീ​ദാ​ബാ​ദി​ൽ പ​തി​മൂ​ന്നു​കാ​രി​യെ സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ വ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 24-നാ​ണ് സം​ഭ​വംട്യൂ​ഷ​ൻ ക്ലാ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 16 കാ​ര​നാ​യ ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം പ്ര​ദേ​ശ​ത്തെ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന​ക​ത്തേ​ക്ക് പോ​യി​രു​ന്നു. ഇ​ത് ക​ണ്ട ഒ​രു സം​ഘം യു​വാ​ക്ക​ൾ ഇ​വ​രെ പി​ന്തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഇ​രു​വ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ൺ​സു​ഹൃ​ത്തി​ന്‍റെ മു​ന്നി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി ക​ടു​ത്ത മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ തു​ട​ങ്ങു​ക​യും ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തോ​ളം ഇ​ക്കാ​ര്യം മാ​താ​പി​താ​ക്ക​ളി​ൽ നി​ന്ന് മ​റ​ച്ചു​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ വീ​ട്ടു​കാ​ർ നി​ര​ന്ത​ര​മാ​യി ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മാ​താ​പി​താ​ക്ക​ൾ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ആ​ൺ​സു​ഹൃ​ത്തി​നെ​യും പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും പൊ​ലി​സ് ഇ​ത് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് നി​ല​വി​ൽ മൂ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള മ​റ്റു​ള്ള​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button