പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് മാവിൻ തൈ വിതരണം ചെയ്തു.

പേരാവൂർ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ‘മല്ലിക’ ഇനത്തിൽപ്പെട്ട മാവിൻ തൈകൾ വിതരണം ചെയ്തു. പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എൽ. രജിഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്അസിസ്റ്റന്റ് സെക്രട്ടറി സിനി , പഞ്ചായത്തംഗം രാധിക ജോസ്, സിഡിഎസ് ചെയർപേഴ്സൺ ഷൈനി മനോജ് ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾക്കായി ആകെ 491 മാവിൻ തൈകളാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തത്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പ്രദേശത്തെ ഹരിതാഭമാക്കുന്നതിനുമുള്ള പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഉയർന്ന ഗുണമേന്മയുള്ള മാവിൻ തൈകൾ വിതരണം ചെയ്തത്.




