Uncategorized
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ 38കാരൻ കുഴഞ്ഞുവീണു മരിച്ചു; പ്രവാസലോകത്ത് നോവായി സഫ്വാൻ

ദുബായ്: ദുബായിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് മരണപ്പെട്ടത്. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായിൽ എത്തിയിരുന്നു. അൽ ഖുസൈസ് ശ്മശാനത്തിൽ തിങ്കളാഴ്ച അസർ നമസ്കാരത്തിന് ശേഷം നടന്ന വിലാപയാത്രയിലും അന്തിമ കർമ്മങ്ങളിലും നൂറുകണക്കിന് സുഹൃത്തുക്കളും പ്രവാസികളും പങ്കെടുത്തു.




