Uncategorized
കാപ്പ കേസ് പ്രതിക്ക് 100 ശതമാനം പിന്തുണ; സുഗതനെ സംരക്ഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

സിപിഐഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും പൊലീസിന്റെ കാപ്പ ലിസ്റ്റിലുമുള്ള ബിജെപി കൗൺസിലർ ആർ സുഗതന് സംരക്ഷണമൊരുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അറസ്റ്റിലായ പ്രതി സുഗതനെ പിന്തുണക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. സുഗതന് നൂറ് ശതമാനം പിന്തുണയുണ്ടെന്നും അതിൽ സംശയം വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സുഗതനെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവും. സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല. നിയമപരമായ എല്ലാ സംരക്ഷണം നൽകും. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യും. അതിൽ എസ്എച്ച്ഒയ്ക്കും ആഭ്യന്തര മന്ത്രിക്കും ഒരു സംശയവും വേണ്ട, രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.




