Uncategorized
ഉളിയിൽ നരയംപാറയിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

ഇരിട്ടി: ഉളിയിൽ നരയംപാറയിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. നരയംപാറ സ്വദേശി എ.കെ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്.
തീപിടിത്തത്തെ തുടർന്ന് പുകപ്പുരയും അതിലുണ്ടായിരുന്ന നൂറോളം റബ്ബർ ഷീറ്റുകളും പൂർണ്ണമായി നശിച്ചതായാണ് വിവരം. മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.




