Uncategorized
പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ: സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. നിടുംപുറംചാൽ – പൂളക്കുറ്റി റോഡിലെ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തിൽ സന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക്, എഡ്വിൻ, ഓട്ടോ ഡ്രൈവർ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




