Uncategorized

ബന്ധു വീട്ടിലേക്ക് പോയ വയോധികയെ ഒരു വർഷമായിട്ടും കണ്ടെത്താനായില്ല

ഇരിട്ടി: ബന്ധുവീട്ടിലേക്ക് പോയ വയോധികയെ കാണാതായിട്ട് ഒരു വർഷം പിന്നിട്ടിട്ടും കണ്ടെത്താ നാകാത്തതിനെത്തുടർന്ന് ഇരിട്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വള്ളിത്തോട് ആനപ്പന്തി സ്വദേശിനി

മുല്ലവീട്ടിൽ സരോജിനി (86) യെയാണ് ഒരു വർഷം പിന്നിട്ടിട്ടും എങ്ങോട്ട് പോയെന്ന ഒരു വിവരവും ലഭ്യമല്ലാതായത്.

2025 മാർച്ച് 11-നാണ് പുന്നാടുള്ള ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇവർ ആനപ്പന്തിയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സരോജിനി ബന്ധുവീട്ടിൽ എത്തിയിരുന്നില്ല. ക്ഷേത്രങ്ങളിൽ പോകുന്ന ശീലമുള്ള സരോജിനി സാധാരണയായി സെറ്റ് മുണ്ട് ധരിക്കുന്ന ആളാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇരിട്ടി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു
ഫോൺ – 9497987206 – 9497980851

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button