പൈൽസ് നീക്കാൻ ആശുപത്രിയിൽ; ശസ്ത്രക്രിയ ഭയന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടു, രക്തം വാർന്ന നിലയിൽ കണ്ടെത്തി

പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച പനച്ചമൂട് സ്വദേശി മാത്യു (68) ആണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്.തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ശനിയാഴ്ച മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ആശുപത്രി ജനല്‍ച്ചില്ല് തകര്‍ത്ത് മാത്യു രക്ഷപ്പെട്ടത്. ചില്ല് തര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ആശുപത്രി ജീവനക്കാര്‍ എത്തിയെങ്കിലും മാത്യുവിനെ കണ്ടില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് എത്തി ആശുപത്രി പരിസരത്ത് പരിശോധന നടത്തിയെങ്കിലും മാത്യുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മാത്യു ആശുപത്രിക്ക് പുറത്തേക്ക് കടന്നതായി പൊലീസിന് വ്യക്തമായി.




