Uncategorized
കലിഫോർണിയ ഇരട്ടക്കൊലപാതകം: അഞ്ജനയെ കൊന്നത് അതിക്രൂരമായി; കാർ ദേഹത്ത് കയറ്റിയിറക്കി; അനിലയ്ക്കെതിരെ നരഹത്യക്കുറ്റം

സാൻഫ്രാൻസിസ്കോ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മിൽപീറ്റസ് പൊലീസ് ഡിപാർട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അനില ബേബി നിലവിൽ സാന്റ്റെ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. 9ന് കോടതിയിൽ ഹാജരാക്കും.




