കൊട്ടിയൂരിൽ നെയ്യമൃത് എന്നുള്ളത്ത് ഇന്ന്.

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തുന്ന നെയ്യാട്ടത്തിനായി വൃതം നോക്കുന്ന വിവിധ മoങ്ങളിലെ നെയ്യമൃത് സംഘങ്ങൾ നെയ് കിണ്ടിയുമായി ബുധനാഴ്ച കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. എഴുന്നള്ളത്തിന് അതാത് മഠങ്ങളിലെ കാരണവർ നേതൃത്വം നൽകും തെരൂർ മഠത്തിലെ കാരണവർ കെ വി എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ നേതൃത്വം നൽകും. എഴുന്നള്ളത്തിനു മുന്നോടിയായി ചൊവ്വാഴ്ച രാത്രി മടങ്ങളിൽ നിഴൽക്കൂടൽ,ഭജന, പട്ടോല വായന, കൊട്ടിയൂർ പെരുമാൾചരിത പാരായണം എന്നിവ നടന്നു. ബുധനാഴ്ച പുലർച്ചെ പുറപ്പെടുന്ന നെയ്യമൃത് സംഘം വൈകുന്നേരത്തോടെ മണത്തണയിൽ എത്തി വിശ്രമിക്കും.28ന് മണത്തണയിൽ നിന്ന് പുറപ്പെട്ട് മൂന്നുമണിയോടെ കൊട്ടിയൂരിൽഎത്തും. വ്രതക്കാർക്ക് കേളകം ഗണപതിപ്പുറം എന്നിവിടങ്ങളിൽ വിശ്രമസൗകര്യം ഒരുക്കിയിട്ടുണ്ട്. 28ന് രാത്രി തുടങ്ങുന്ന നെയ്യാട്ടം 29ന് പുലർച്ചെ വരെ നീളും. നെയ്യാട്ടത്തിനുശേഷം നെയ്യമൃത് സംഘം അതാത് മoങ്ങിലേക്ക് യാത്ര തിരിക്കും.




