Uncategorized
ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. പാറശാല കുറുങ്കുട്ടി സ്വദേശി സതീഷ് കുമാർ(44), അമ്പൂരി തേക്കുപാറ സ്വദേശി രതീഷ് (39)എന്നിവരാണ് പിടിയിലായത്. ശ്രീകോവിലിൽ തൊഴുത ശേഷം മോഷണം നടത്തുകയായിരുന്ന പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മോഷണശ്രമം ക്ഷേത്രം ഭാരവാഹികൾ കണ്ടത്. പ്രതികളെ പൊലീസ് ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.




