Uncategorized

വരാന്തയിൽ കഞ്ചാവ് ചെടി നട്ടു, കൃത്യമായി വെളളമൊഴിച്ച് പരിപാലിച്ചു; ബംഗാൾ സ്വദേശിക്ക് കഠിന തടവും പിഴയും

കൊച്ചി: മൂവാറ്റുപുഴയിലെ വാടക വീട്ടിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തി പരിപാലിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ നന്തു മൊണ്ടാൽ(30) ന് കോടതി ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയും ലഭിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് നടപ്പാക്കുമെന്ന് കോടതി അറിയിച്ചു. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കെ എൻ ഹരി കുമാർ ശിക്ഷ വിധി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ജ്യോതി കുമാർ ഹാജരായി.കഞ്ചാവ് ചെടി വളർത്തിയ സംഭവത്തെ കുറിച്ച് പെരുമ്പാവൂർ എക്‌സൈസ് ഇൻസ്പെക്ടർ കെ വിനോദും പാർട്ടി അംഗവുമാണ് 2023 ഏപ്രിൽ 27ന് കണ്ടെത്തിയത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവാണ് പ്രതിക്കെതിരെ കുറ്റ പത്രം ഹാജരാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button