Uncategorized

യുഡിഎഫ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ദിവസം; സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി ആശാ പ്രവര്‍ത്തകര്‍; ഉദ്ഘാടകനായി പ്രേംകുമാര്‍

യുഡിഎഫ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി ആശാ പ്രവര്‍ത്തകര്‍. ഓണറേറിയത്തിലുണ്ടായ വര്‍ധന സമരവിജയമെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. സംഗമവേദിയിലെ സിനിമാതാരം പ്രേംകുമാറിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. ആശ മാര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചതിന് പിന്നാലെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.ഓണറേറിയം വര്‍ധിപ്പിക്കുക വിരമിക്കല്‍ ആനുകൂല്യം പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ആശമാരുടെ സമരം. സമരത്തിന് അന്നത്തെ പ്രതിപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി. ഒടുവില്‍ അധികാരം ലഭിച്ചശേഷമുള്ള ആദ്യ മന്ത്രിസഭയില്‍ വാക്ക് പാലിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.ഓണറേറിയത്തിലുണ്ടായ വര്‍ധന സമര വിജയമെന്ന് ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. വളരെ സന്തോഷമുണ്ട്. ആശാവര്‍ക്കര്‍മാര്‍ ഉയര്‍ത്തിയ ഡിമാന്‍ഡ് വളരെ ന്യായമാണെന്നാണ് ഇപ്പോഴത്തെ വര്‍ധനവ് തെളിയിച്ചിരിക്കുന്നത് – അസോസിയേഷന്‍ പ്രതികരിച്ചു.

ആശാപ്രവര്‍ത്തകര്‍ നടത്തിയ സംഗമത്തില്‍ ഉദ്ഘാടകനായാണ് നടന്‍ പ്രേംകുമാര്‍ എത്തിയത്. സമരം പരിഹരിച്ചില്ലെങ്കില്‍ ഇടതു സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് പ്രേംകുമാര്‍ പൊതുവേദിയില്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പ്രേംകുമാറിനെ നീക്കി. ഒരു മുന്‍ ഗവണ്‍മെന്റ് ഇവിടെ നിന്ന് ഒഴുകിപ്പോകുമ്പോള്‍ ഒപ്പം ഒഴുകിപ്പോകുന്നത് നിങ്ങള്‍ പാവപ്പെട്ട സഹോദരിമാരുടെ കണ്ണീരിന്റെ പുഴയാണ് എന്ന് താന്‍ പറയുമെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രേംകുമാര്‍ പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യം ഉടന്‍ പ്രഖ്യാപിക്കും എന്നും ഓണറേറിയം വര്‍ദ്ധനവ് ഘട്ടം ഘട്ടമായി ഉണ്ടാകുമെന്നുമുള്ള പുതിയ സര്‍ക്കാരിന്റെ ഉറപ്പിലും ആശമാര്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button