Uncategorized
പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: ഇടപെട്ട് ആഭ്യന്തരമന്ത്രി; പൊലീസ് നടപടികൾ നിർത്തിവെക്കാൻ അടിയന്തര നിർദേശം.

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെടുകയായിരുന്നു. പൊലീസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ രമേശ് ചെന്നിത്തല അടിയന്തര നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കാണ് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്. സ്ഥലത്തുനിന്ന് എത്രയും വേഗം പിന്മാറാന്‍ രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടി താത്ക്കാലികമായി നില്‍ത്തിവെച്ചു.




