ഓപ്പറേഷൻ ഗജമുഖി; ആറളം ഫാമിൽ കാട്ടാനകളെ തുരത്തുവാൻ ഉള്ള ദൗത്യം ഇന്നുമുതൽ ആരംഭിച്ചു.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാ യുള്ള ഓപറേഷൻ ഗജമുഘിയുടെ ഭാഗമായി ആറളം ഫാം ബ്ലോക്ക് ഒന്നിൽ നിന്നും ബ്ലോക്ക് 5 നഴ്സറി ഭാഗങ്ങളിൽ നിന്നും രണ്ട് ടീമുകൾ ആയി ചേർന്ന് നിരീക്ഷണം നടത്തി.അവിടെയുണ്ടായിരുന്ന വലിയ കൊമ്പൻ മുട്ടുകുമ്പൻ എന്നീ ആനകളെ തെക്കേണ്ടിവഴി ബ്ലോക്ക് രണ്ടിലേക്ക് കടത്തിവിടുകയും ചെയ്തു.തുടർന്ന് ബ്ലോക്ക് രണ്ടിൽ നിന്നും ആറ് ആനകളെ ബ്ലോക്ക് ഒന്ന് അഞ്ച് ഭാഗങ്ങളിൽ നിന്നും കടത്തിവിട്ട രണ്ട് ആനകൾ ഉൾപ്പെടെ ബ്ലോക്ക് 4 വഴി ഹെലിപാട് ഭാഗത്തേക്കും കടത്തിവിട്ടു. ഹെലിപാട് വട്ടക്കാട് ഭാഗത്ത് നിന്നും താളിപ്പാറ ഭാഗത്തേക്ക് തിരിയവെ കാട്ടാനകൾ തിരിയുകയും ഡ്രൈവ് തുടരാൻ പറ്റാത്ത സാഹചര്യമാണ് ചൊവ്വാഴ്ച ഉണ്ടായത്. ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് ഗാർഡ് കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ വൈൽഡ് ലൈഫിന്റെയും കൊട്ടിയൂർ റേഞ്ചിന്റെയും കണ്ണവം റേഞ്ചിലേയും സ്റ്റാഫുകളും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേരാണ് പങ്കെടുത്തത് നാളെയും ദൗത്യം പുനരാരംഭിക്കും.




