കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധനം; അതിരപ്പിള്ളി-മലക്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികൾ ദുരിതത്തിൽ

തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ദുരിതത്തിൽ. പാലം തകർന്നതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. താത്കാലികമായി നിർമിച്ച സമാന്തര പാതയും അപകടത്തിലായിട്ടും പാലം പുനർ നിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
അന്തർ സംസ്ഥാന യാത്രക്കാരും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന പ്രധാന പാതയാണ് അതിരപ്പള്ളി – മലക്കപ്പാറ റോഡ്. ദിവസേന നൂറിലേറെ വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന പാലമായിട്ടും കുമ്മാട്ടി പാലം അടഞ്ഞ് കിടക്കുകയാണ്.
newsmalayalam
LATEST NEWS
NEWSROOM
ENTERTAINMENT
SPORTS
TECH
AUTO
BUSINESS
LIFE
SOCIAL
PRAVASAM
IN DEPTH
OPINION
PHOTO GALLERY
VIDEO
PODCAST
KERALA
കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധനം; അതിരപ്പിള്ളി-മലക്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികൾ ദുരിതത്തിൽ
പാലം പുനർ നിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
Traffic ban on Kummatty bridge
കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധനം
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
കൂടുതൽ കണ്ടെത്തുക
കേരള വാർത്തകൾ
മലയാളം പോഡ്കാസ്റ്റ്
വാർത്താ വെബ്സൈറ്റ്
ഫോട്ടോ ഗാലറി
മലയാളം വീഡിയോ
Published on:
19 May 2026, 6:49 am
Updated on:
19 May 2026, 6:49 am
Follow Us
തൃശൂർ: അതിരപ്പിള്ളി-മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കുമ്മാട്ടി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ പ്രദേശവാസികളും വിനോദ സഞ്ചാരികളും ദുരിതത്തിൽ. പാലം തകർന്നതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയത്. താത്കാലികമായി നിർമിച്ച സമാന്തര പാതയും അപകടത്തിലായിട്ടും പാലം പുനർ നിർമിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
കൂടുതൽ കണ്ടെത്തുക
മലയാളം വാർത്തകൾ
വാർത്താ ആപ്
മലയാളം ആപ്ലിക്കേഷൻ
രാഷ്ട്രീയ വാർത്തകൾ
വിനോദ വാർത്തകൾ
അന്തർ സംസ്ഥാന യാത്രക്കാരും വിനോദ സഞ്ചാരികളും ഉപയോഗിക്കുന്ന പ്രധാന പാതയാണ് അതിരപ്പള്ളി – മലക്കപ്പാറ റോഡ്. ദിവസേന നൂറിലേറെ വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ പ്രധാന പാലമായിട്ടും കുമ്മാട്ടി പാലം അടഞ്ഞ് കിടക്കുകയാണ്.
Traffic ban on Kummatty bridge
“കരഞ്ഞ് വോട്ട് വാങ്ങി, വീടുകൾ കയറി അപവാദ പ്രചരണം നടത്തി”; മന്ത്രി എം. ലിജുവിനെതിരെ യു. പ്രതിഭ
കൂടുതൽ കണ്ടെത്തുക
സ്പോർട്സ് വാർത്തകൾ
ബിസിനസ് വാർത്തകൾ
Politics
അഭിപ്രായ ലേഖനങ്ങൾ
വീഡിയോ വാർത്തകൾ
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലം അപകടാവസ്ഥയിലായത്. ആദ്യഘട്ടത്തിൽ KSRTC ഉൾപ്പെടെയുള്ള ബസുകൾ യാത്രക്കാരെ ഇറക്കി കടത്തിവിട്ടിരുന്നു. പിന്നീട് അപകട സാധ്യത വർധിച്ചതോടെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പാലം പുനർ നിർമ്മിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
വനംവകുപ്പിൻ്റെ അനുമതിയോടെ സമാന്തര മൺപാത നിർമ്മിച്ചാണ് ഇതുവരെ പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ വേനൽ മഴയിൽ തന്നെ ബലക്ഷയം സംഭവിച്ച ഈ മൺപാത വർഷകാലത്ത് പൂർണ്ണമായും ഒലിച്ച് പോകുമെന്നാണ് ആശങ്ക. ഇത് മലക്കപ്പാറയിലേക്കുള്ള മുഴുവൻ യാത്രക്കാരെയും ബാധിക്കും.