Uncategorized

റെയിൽവേ സ്റ്റേഷനിലെത്തിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ 23കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരൻ അറസ്റ്റിൽ. ക‍‍ഴിഞ്ഞ ശനിയാ‍ഴ്ചയാണ് കേസിനാസ്പദമായ സംഭവം. 23കാരൻ 14കാരിയായ പെണ്‍കുട്ടിയെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും പിന്നാലെ പീഡനത്തിനിരയാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്.

ബി എൻ എസിലെ 137(2) തട്ടിക്കൊണ്ടുപോകൽ, 64(1) പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് സീനിയർ ഇൻസ്പെക്ടർ പന്ധാരി കാന്തേ പറഞ്ഞു.അതേസമയം, താനെയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ച 78കാരനായ ആള്‍ദൈവം അറസ്റ്റിലായിരുന്നു. ദുഷ്ട ശക്തികളെ വീട്ടിൽ നിന്നും അകറ്റാനെന്ന് പറഞ്ഞുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഷാഹിദ് മുഹമ്മദ് വാഹിദ് ഷെയ്ഖ് ആണ് പൊലീസൻ്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുമായുള്ള പരിചയം മുതലെടുത്താണ് പെണ്‍കുട്ടിയെ 71കാരൻ പീഡനത്തതിനിരയാക്കിയത്. വീട്ടിൽ ദുഷ്ടശക്തികളുണ്ടെന്നും അതിനാൽ പൂജ നടത്തണമെന്നും പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞാണ് പിന്നീട് കുറ്റകൃത്യം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button