Uncategorized

പെട്രോള്‍ – ഡീസൽ വിലവർധന: പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തൊ‍ഴിലാളികള്‍; നാളെ അഞ്ച് മണിക്കൂർ പണിമുടക്കും

പെട്രോള്‍ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഗിഗ് തൊ‍ഴിലാളികള്‍ നാളെ അഞ്ച് മണിക്കൂർ പണിമുടക്കും. വിലവർധനവിന് പിന്നാലെ ഇന്ത്യയിലെ ഒന്നരക്കോടി ജനങ്ങളെയാണ് സാരമായി ബാധിച്ചത്. ഇതിന് പിന്നാലെയാണ് ഇവർ പ്രതിഷേധിക്കുന്നത്. ഓരോ കീലമീറ്റിനുമുള്ള തുക വർധിപ്പിക്കണമെന്ന് ദി ഗിഗ് ആൻഡ് പ്ളാറ്റ്ഫോം സർവീസ് വർക്കേ‍ഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. വിലവർധന ഗിഗ് തൊ‍ഴിലാളിക‍ളെ ബാധിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിൻ്റെ ഭാഗമായി നാളെ അഞ്ച് മണിക്കൂറാണ് പണിമുടക്കുക.

ക‍ഴിഞ്ഞ ദിവസമാണ് ഓയിൽ മാർക്കറ്റിങ് കമ്പനികള്‍ ലിറ്ററിന് മൂന്നുരൂപ കൂട്ടിയത്. 97.77 രൂപയാണ് ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിൻ്റെ വില. ഡീസലിന് 90.67 രൂപയാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ ബാരലിന് വിലവർധിച്ചതിന് പിന്നാലെയാണ് പെട്രോള്‍ വിലവർധനവുണ്ടായത്. നേരത്തെ എൽപിജി സിലിണ്ടറിനും വില കൂട്ടിയിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നാളെ പണിമുടക്കുണ്ടാകുക.സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തൊ‍ഴിലാളികള്‍ക്ക് പെട്രോള്‍ -ഡീസൽ വില വർധനവ് താങ്ങാനാകില്ലെന്ന് യൂണിയൻ പ്രസിൻ്റ് സീമ സിങ് പറഞ്ഞു. സർവീസ് റേറ്റ് കിലോമീറ്ററിന് 20 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button