Uncategorized
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശി സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവതിയെ കാണാതായത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.




