Uncategorized
തലനാര്ഇഴയ്ക്ക് ഒഴിവായത് വൻ ദുരന്തം ശ്രീകണ്ഠാപുരത്ത് ബസ് പൂർണമായും കത്തി നശിച്ചു

ഇരിട്ടി തളിപ്പറമ്പ് റൂട്ടിൽ വളക്കയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു ശ്രീകണ്ഠാപുരം ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന തടത്തിൽ എന്ന സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും അതിനകം ബസ് പൂർണമായും കത്തി നശിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സമയബന്ധിതമായി പുറത്തിറക്കിയതിനാൽ അപകടം ഉണ്ടായില്ല. തീപിടുത്തത്തിന് കാരണം ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.




