Uncategorized

പൂപ്പാറയിലെ കുടിയൊഴിപ്പിക്കൽ; ആറുമാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് അധികൃതർ

ഇടുക്കി: പൂപ്പാറയിൽ ഹൈക്കോടതി വിധി നടപ്പിലാക്കിയതിനെ തുടർന്ന് തെരുവിലേക്ക് ഇറക്കപ്പെട്ട 15 കുടുംബങ്ങളെ ആറുമാസത്തിനുള്ളിൽ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതർ. ലൈഫ് ഭവന പദ്ധതിയിൽ പ്രത്യേക മുൻഗണനയോടെ ഉൾപ്പെടുത്തി എല്ലാ കുടുംബങ്ങൾക്കും വീട് ഉറപ്പാക്കും. കമ്മ്യൂണിറ്റി ഹാളുകളിൽ കഴിയുന്ന കുടുംബങ്ങളെ താൽക്കാലികമായി സുരക്ഷിതമായ ലയങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പുനരധിവാസം ആവശ്യമുള്ള 12 കുടുംബങ്ങൾക്ക് ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. എന്നാൽ അത് നടന്നിരുന്നില്ല. പൂപ്പാറ പന്നിയാർ പുഴയോരത്തെ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കൽ തുടരുകയാണ്. 29 കുടുംബങ്ങളുടെ വീടുകളടക്കം 88 കെട്ടിടങ്ങളാണ് റവന്യു വകുപ്പ് പൊളിക്കുന്നത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് നടപടി. ഹൈകോടതി നിർദേശ പ്രകാരം നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. മുന്നറിയിപ്പ് നൽകിയ ശേഷമാണ് നടപടി എന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button