Uncategorized

അയിഷാ പോറ്റി ലീഡ് നേടുമെന്ന് കരുതിയ പഞ്ചായത്തില്‍ ബാലഗോപാല്‍ മുന്നില്‍; എഴുകോണിൽ യുഡിഎഫ് ചെയർമാൻ രാജിവെച്ചു

കൊല്ലം: സംസ്ഥാനത്തൊട്ടാകെയും കൊല്ലത്തും യുഡിഎഫും കോൺഗ്രസും മികച്ച വിജയം നേടിയിട്ടും കൊട്ടാരക്കരയിലുണ്ടായ പരാജയം യുഡിഎഫില്‍ ചർച്ചയാകുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം ഏഴുകോണിലെയും നെടുവത്തൂരിലെയും വോട്ട് ചോർച്ച എന്നാണ് ആരോപണം. ആരോപണത്തിന് തൊട്ടുപിന്നാലെ എഴുകോണിൽ യുഡിഎഫ് ചെയർമാൻ രാജിവെച്ചു. മണ്ഡലം കമ്മിറ്റി ചെയർമാൻ ബിജു ഫിലിപ്പാണ് രാജിവെച്ചത്. കോൺഗ്രസ്സ് ഭരിക്കുന്ന എഴുകോൺ പഞ്ചായത്തിൽ അയിഷാ പോറ്റി ലീഡ് നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 700 ലധികം വോട്ടുകൾക്ക് അയിഷാ പോറ്റി പിന്നിലായി. ഇതിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബിജു ഫിലിപ്പിന്‍റെ രാജി. കൊല്ലത്ത് ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button