Uncategorized
കണ്ണൂർ പഴയങ്ങാടിയിൽ വൻ എം ഡി എം എ വേട്ട

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ ഐ പി എസിൻറെ കീഴിലുള്ള ലഹരി വിരുദ്ധസ്‌ക്വാഡായ ഡാൻസാഫും പഴയങ്ങാടി പോലീസും സംയുക്തമായി പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തുള്ള ശിഹാബ് സി എച്ച് എന്നവരുടെ വീട്ടിലും KL13 AM 9669 നമ്പർ കാറിലും നടത്തിയ പരിശോധനയിലാണ് 133. 430 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. പരിശോധനയിൽ 124300/ രൂപയും പോലീസ് പിടിച്ചെടുത്തു. പഴയങ്ങാടി സബ് ഇൻസ്പെക്ടർ ഷുഹൈബ് കെയും സംഘവും പരിശോധന നടത്തിയപ്പോളാണ് മയക്കുമരുന്ന് പിടികൂടിയത്. കണ്ണൂർ റൂറൽ പോലീസിൻ്റെ ഈ വർഷത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണ്.




