Uncategorized

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം, ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പട്ടുവത്തെ നമ്പറാൻ നാരായണിയാണ് മരിച്ചത്. ഇവ‌ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന കഴിഞ്ഞ ദിവസങ്ങളിലും പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്തിടെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചിരുന്നു. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (62) ആണ് മരിച്ചത്. അരുനല്ലൂരിലെ മകളുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. സംഭവദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ രാജേന്ദ്രൻ, ചായ്പിവ് സമീപം വീണുകിടന്ന പുതപ്പ് എടുത്തപ്പോഴാണ് പാമ്പ് കടിയേറ്റത്. കാഴ്ച വൈകല്യമുള്ള രാജേന്ദ്രൻ പുതപ്പിനടിയിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. അണലിയാണ് കടിച്ചത്. വീട്ടുകാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും രാജേന്ദ്രനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് പിന്നീട് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button