‘ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോൾ ജനങ്ങൾ വേറെ തലവിധി കുറിച്ചു’; ഇപി ജയരാജന്റെ മകൻ

കണ്ണൂര്‍: കണ്ണൂരിൽ സിപിഐഎം തിരിച്ചടി നേരിടുന്നതിന് പിന്നാലെ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മകന്‍ ഇ പി ബിജോയ് കുമാര്‍.
എല്ലാം നല്ലതിന്… ഞാനും എന്റെ ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചപ്പോള്‍ ജനങ്ങള്‍ വേറെ തലവിധി കുറിച്ചു…’, എന്നായിരുന്നു ബിജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ചാണ് ബിജോയിയുടെ കുറിപ്പെന്നാണ് വിലയിരുത്തൽ.
എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനം സിപിഐഎമ്മിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ ലീഡ് ചെയ്യുകയാണ്.




