ഒടുവില്‍ ബാങ്ക് കനിഞ്ഞു; സഹോദരിയുടെ അസ്ഥികൂടം ചുമന്ന വയോധികന് പണം കൈമാറി

ന്യൂഡല്‍ഹി: സഹോദരി മരിച്ചെന്ന് തെളിയിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലേക്ക് പോകേണ്ടി വന്ന വയോധികനോട് ഒടുവില്‍ കനിഞ്ഞ് അധികൃതര്‍. സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,402 രൂപ 50കാരനായ ജീത്തു മുണ്ടയ്ക്ക് കൈമാറി
ഒഡീഷയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്കിന്റെ നടപടി. ജനുവരി 26ന് മരിച്ച സഹോദരി കക്ര മുണ്ടയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനായി ജീത്തു മുണ്ട പട്ടന ബ്ലോക്കിലെ മലിപോസി ബ്രാഞ്ച് ഒഡീഷ ഗ്രാമീണ്‍ ബാങ്കിലെത്തിയിരുന്നു.
എന്നാല്‍, കക്ര മുണ്ട മരിച്ചെന്ന് ജീത്തു പറഞ്ഞിട്ടും ബാങ്ക് അധികൃതര്‍ വിശ്വസിച്ചില്ല. കക്രയുടെ സാന്നിധ്യത്തില്‍ മാത്രമേ പണം നല്‍കൂവെന്നും തീര്‍ത്തു പറഞ്ഞു. ഇതോടെയാണ്, സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമെടു
അസ്ഥികൂടവും ചുമന്നു പോകുന്ന വയോധികന്റെ വീഡിയോ പുറത്തുവരികയും സംഭവം വലിയ വാര്‍ത്തയായതിനും പിന്നാലെ, ബാങ്കും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജീത്തു മുണ്ടയ്ക്ക് ബാങ്കിന്റെ നടപടിക്രമങ്ങളെ കുറിച്ച് അറിയാത്തതും സംഭവ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് ബാങ്കിന്റെ ന്യായീകരണം.
സഹോദരി മരിച്ചുവെന്നത് വിശ്വസിച്ചില്ലെന്ന വാദം തെറ്റാണെന്ന് ബ്രാഞ്ച് മാനേജര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ച ഉടനെ തന്നെ നിയമപരമായ മൂന്ന് അവകാശികളുടെ അക്കൗണ്ടിലേക്ക് 19,402 രൂപ കൈമാറിയെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
രണ്ട് മാസം മുമ്പാണ് കക മുണ്ട മരണപ്പെടുന്നത്. ഒഡീഷ ഗ്രാമീണ ബാങ്കിൽ ഇവർക്കൊരു അക്കൗണ്ട് ഉണ്ടായിരുന്നു. നേരത്തേ തന്നെ ഭർത്താവും ഏകമകനും മരണപ്പെട്ടിരുന്നു. ജീത്തു മുണ്ട മാത്രമാണ് ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവിലിക്കാൻ ബാങ്കിലെത്തിയ ജീത്തുവിനോട് ഒന്നുകിൽ സഹോദരി നേരിട്ട് വരണമെന്നും അല്ലെങ്കിൽ ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നുമാണ് ബാങ്ക് മാനേജർ അറിയിച്ചത്.



