Uncategorized
കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം

കൊച്ചി: എറണാകുളം ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍. കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ 7.40ഓടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര്‍ കണ്ടെത്തിയത്.
ചില്ല് തകര്‍ന്ന നിലയിലായിരുന്നു കാര്‍. സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ കണ്ടയുടന്‍ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര്‍ പരിശോധിച്ചതോടെ താറാവിനെയും മുയലിനെയും കാണുകയായിരുന്നു. കാറിനുള്ളില്‍ ഒരു ബാഗുണ്ടായിരുന്നു.
അത് പരിശോധിച്ചപ്പോഴാണ് ചുറ്റികയടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
ആലുവ സ്വദേശിയുടെ കാറാണെന്നാണ് വിവരം. ഇയാള്‍ തന്നെയാകാം കാര്‍ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് അറിയിച്ചു.




