Uncategorized

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്റുൽ ജില്ലയിലാണ് സംഘർഷമുണ്ടായത്. രണ്ട് വ്യത്യസ്തത സംഭവങ്ങളിലായാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച‌യായിരുന്നു സംഭവം.

നാഗ, കുക്കി വിഭാഗങ്ങളിലെ ആയുധധാരികളായ ആളുകൾ തമ്മിൽ വെടിവെപ്പുണ്ടായതാണ് ആദ്യത്തെ സംഭവമെന്ന് പൊലീസ് അറിയിച്ചു. സിനാകേയ്തേയ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഹോർഷോക്മ‌ി ജമാങ് എന്നയാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു.
മറ്റൊരു സംഘർഷമുണ്ടായത് മുല്ലം ഗ്രാമത്തിലാണെന്നും പൊലീസ് അറിയിച്ചു. കുക്കികൾക്ക് സ്വാധീനമുള്ള ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. നാഗ കേഡർമാർ കുക്കികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മുല്ലം ഗ്രാമത്തിൽ നാഗ വിഭാഗക്കാർ അതിക്രമിച്ച് കയറി ആക്രമം നടത്തുകയായിരുന്നുവെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. വെള്ളിയാഴ്ച അഞ്ചരയോടെയാണ് സംഘർഷമുണ്ടായതെന്നും കുക്കി സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു.
ഉക്റുൽ ജില്ല നാഗകൾക്ക് സ്വാധീനമുള്ള ജില്ലയാണ്. ഈ വർഷം ഫെബ്രുവരി മുതൽ മേഖലയിൽ ചെറു സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ മെയ്തേയ്-കുക്കി സംഘർഷത്തിനൊപ്പം പുതിയൊരു പോർമുഖം കൂടിയാണ് മണിപ്പൂരിൽ തുറക്കുന്നത്.
അതേസമയം, മണിപ്പൂർ സംഘർഷത്തിൽ 58881 പേർ കുടിയിറക്കപ്പെട്ടതായും 10000 വീടുകൾ തകർന്നതായുമാണ് വിവരാവകാശ രേഖ വഴിയുള്ള വിവരം. കലാപത്തിൽ 217 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മണിപ്പൂരിലെ കോൺഗ്രസ് നേതാവ് ഹരേശ്വർ ഗോസ്വാമി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച വിവരാവകാശത്തിനുള്ള മറുപടി തിങ്കളാഴ്ചയാണ് സർക്കാർ നൽകിയത്.
മൂന്ന് വർഷമായി തുടരുന്ന മെയ്തേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ കുടിയിറക്കപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കാണ് പുറത്താണ് വന്നത്. 2023 മെയ് മൂന്നുമുതൽ പൂർണമായും ഭാഗികമായും നശിച്ച വീടുകളുടെ ആകെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 7894 വീടുകൾ പൂർണമായി തകർന്നിട്ടുണ്ടെന്നും 2646 വീടുകൾ ഭാഗികമായി തകർന്നതായും രേഖയിൽ പറയുന്നു. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആകെ എണ്ണം സംബന്ധിച്ച ചോദ്യത്തിന്, അടുത്ത ബന്ധുക്കൾക്ക് നൽകിയ നഷ്ടപരിഹാര കണക്കുകൾ പ്രകാരം മരണങ്ങളുടെ എണ്ണം 217 ആണെന്നാണ് സർക്കാർ വ്യക്തമാക്കിയിരികുന്നത്. കലാപത്തിൽ ഇതുവരെ 260ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button