Uncategorized

കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി മെറ്റ; 8000 ജീവനക്കാർക്ക് ജോലി നഷ്ടമാവും

നിർമ്മിത ബുദ്ധിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാ​ഗമായി 8000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. ഈ വിവരം ആഭ്യന്തര മെമോയിലൂടെയാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്. മെറ്റയുടെ ചീഫ് പീപ്പിൾസ് ഓഫീസർ ജനലെ ​ഗെയിൽ അയച്ച മെമോ ബ്ലൂംബർ​ഗാണ് പുറത്തു വിട്ടത്. വ്യാഴാഴ്ചയാണ് ഈ മെമോ കമ്പനി ജീവനക്കാർക്ക് നൽകിയത്.

മെയ് 20 മാറ്റം നടപ്പിലാക്കുമെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം മെറ്റയിൽ കൂട്ട പിരിച്ചുവിടൽ നടന്നിരിക്കയാണ്. നിലവിലുള്ള 6000ത്തോളം നിയമനങ്ങൾ മരവിപ്പിച്ചത് കൂടാതെയാണ് ഈ പിരിച്ചുവിടൽ. മെറ്റയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മാർക്ക് സക്കർബർഗ് ജനുവരിയിൽ തന്നെ ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.2022 മുതൽ ഏകദേശം 25,000ത്തോളം തസ്തികകൾ മെറ്റ വെട്ടിക്കുറച്ചിരുന്നു. 2022 നവംബറിൽ 11,000 പേരെയും 2023ൽ 10,000 പേരെയുമാണ് മെറ്റ ഒഴിവാക്കിയത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഡിജിറ്റൽ ഉപയോ​ഗം വർദ്ധിക്കുമെന്ന പ്രതീ​​ക്ഷയിൽ നടത്തിയ അമിത നിയമനത്തിലേക്ക് നയിച്ചതെന്ന് കമ്പനി ചൂണ്ടിക്കാണിച്ചു. മെറ്റ ഈ വർഷം 10,000ത്തിൽ അധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button