Uncategorized

ഷൂ ധരിക്കുന്നതിനെ ചൊല്ലി തർക്കം; 16കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി

ലഖ്നൗ : ഉത്തർപ്രദേശിൽ ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 16 കാരൻ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. ലക്ഷ്മൺ ശർമ്മയാണ് (15) കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ഗുഗ്ലീ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. പരിക്കേറ്റ ലക്ഷ്മൺ ശർമ്മ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പൊലീസ് പറഞ്ഞു.കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ലക്ഷ്മണിൻ്റെ നില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയും ഇരയും പ്രായപൂർത്തിയാകാത്തവരാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കുമാർ പറഞ്ഞു. കേസിൽ നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button