Uncategorized

റോഡരികിലേക്ക് ഇറങ്ങി ലോറി, പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാൻ ശ്രമത്തിനിടെ അപകടം; വയോധികൻ മരിച്ചു

കോഴിക്കോട് റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിലായിരുന്നു അപകടം.
ബാലുശ്ശേരിയിലെ ഒരു കൃഷി സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്നു വെള്ളി. ഈ സ്‌ഥാപനത്തിൽ കൊക്കോ കയറ്റാൻ വന്ന ലോറി റോഡരികിലേക്ക് ഇറങ്ങി പോകുകയായിരുന്നു. തുടർന്ന് കയറിട്ട് കെട്ടി പിക്കപ്പിൽ ഉപയോഗിച്ച് വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് പുറകിലേക്ക് വരികയായിരുന്നു. ഈ സമയം ലോറിയുടെ മുന്നിലുണ്ടായിരുന്ന വെള്ളി രണ്ട് വാഹനങ്ങളുടെയും ഇടയിൽപ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button