Uncategorized

വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചു; അഞ്ചുമണിവരെ 75.01% പോളിങ്

സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്നു.
അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം 75.01 ശതമാനമാണ് പോളിങ്.
അവസാനമണിക്കൂറിലെ കണക്കുകൾ കൂടി വന്നാൽ ശതമാനം ഇനിയും ഉയരുമെന്ന് ഉറപ്പായി. ചില ബൂത്തുകളിൽ ഇപ്പോഴും വോട്ടർമാർ കാത്തുനിൽക്കുന്നുണ്ട്.

അവരെയും വോട്ട് ചെയ്യാൻ അനുവദിക്കും.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്- 77.63%. തൊട്ടടുത്ത് എറണാകുളവും (77.25%) പാലക്കാടു (77.09%)മാണ്. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് ഏറ്റവും ഉയർന്ന പോളിങ് 81.99%. പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനെക്കാൾ പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button