Uncategorized

ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ

ചുങ്കക്കുന്ന് :സമുദായ ശക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി നാല്പതാം വെള്ളിയാഴ്ചയായ നാളെ 27-ആം തിയതി ചുങ്കക്കുന്ന് ഫൊറോനയിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിൻ്റെ വഴി ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലേക്ക് നടത്തുന്നു. വൈകുന്നേരം 5.15ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന കുരിശിൻ്റെ വഴിയിൽ , നെല്ലിയോടി, പാൽചൂരം, അമ്പായത്തോട് എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കുചേരും. കൊട്ടിയൂർ പള്ളി വികാരി ഫാ. സജി പുഞ്ചയിൽ, അസിസ്റ്റന്റ് വികാരി ഷിൻ്റോ കുളങ്ങര, നെല്ലിയോടി പള്ളി വികാരി ഫാ. സനോജ് ചിറ്ററയ്ക്കൽ, അമ്പായത്തോട് പള്ളി വികാരി ഫാ അനീഷ് കാട്ടാത്ത്, പാൽചുരം പള്ളി വികാരി ഫാ. പ്രതീഷ് കിഴക്കൻ പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകും. അടയ്ക്കാത്തോട് ഇടവകയിൽ നിന്നും 4.30 ന് ആരംഭിക്കുന്ന കുരിശിൻ്റെ വഴിക്ക് വികാരി ഫാ. സെബിൻ ഐക്കര താഴത്ത്, ശാന്തിഗിരി പള്ളി വികാരി ഫാ. നിധിൻ പാലക്കാട്ട് എന്നിവർ നേതൃത്വം നൽകും.

കേളകം സാൻജോസ് പള്ളിയിൽ നിന്നും ആരംഭിക്കുന്ന കുരിശിൻ്റെ വഴിക്ക് കേളകം പള്ളി വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, വെള്ളൂന്നി പള്ളി വികാരി ഫാ. ടോമി പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button