Uncategorized

വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു; അപകടം വിജയ്‍യുടെ വാഹനത്തെ പിന്തുടരുന്നതിനിടെ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ തഞ്ചാവൂർ റാലിക്കിടെ പരിക്കേറ്റ കോളേജ് വിദ്യാർത്ഥി മരിച്ചു. പി വിഘ്‌നേഷ് (19) ആണ് മരിച്ചത്. മാർച്ച്‌ നാലിന് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവർത്തകരും ഇരുചക്ര വാഹനങ്ങളിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. അന്ന് അഞ്ചിലേറെ പേർക്ക് അപകടം സംഭവിച്ച് പരിക്കേറ്റിരുന്നു. അവരിൽ ഒരാളാണ് വിഘ്നേഷ്.

വിഘ്നേഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാർത്ഥിയാണ് വിഘ്നേഷ്. കരൂർ ദുരന്തത്തിന് ശേഷവും വിജയുടെ റാലികളിൽ അപകടങ്ങൾ ഉണ്ടാകുന്നത് രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ മരണം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button