Uncategorized
മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടി; ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി ദമ്പതികൾ

കൊച്ചി: കോതമംഗലത്ത് ബിജെപി നേതാക്കൾ പണം തട്ടിയെന്ന് പരാതിയുമായി ദമ്പതിമാർ. ബിജെപി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് ബിജെപി ഓഫീസിന് മുന്നിൽ സമരമിരിക്കുന്നത്. മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് നേതാക്കൾ ഒരു ഇടപെടലും നടത്തിയില്ല. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും ജോർജ് ആരോപിക്കുന്നു. കോതമംഗലം പൊലീസ് ഇവരുടെ മൊഴി എടുക്കുന്നു.




