സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം, വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

തലശ്ശേരി : ചൊക്ലി പഞ്ചായത്തിലെ പതിനാറാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ജാഫർ സാദിഖിന് സി.പി.എം ഗുണ്ടകളുടെ മർദ്ദനം. പ്രാർത്ഥന കഴിഞ്ഞ് പള്ളിയിൽ നിന്നും പുറത്തിറങ്ങുന്ന സ്ഥാനാർത്ഥിയെയും സഹപ്രവർത്തകരെയും തക്കം പാർത്തിരുന്ന സി.പി.എം ഗുണ്ടകൾ വളഞ്ഞിട്ട് മർദ്ദിച്ച് അവശനാക്കി. കള്ളവോട്ട് ചോദ്യം ചെയ്തതിന് ബൂത്തിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു അതിൻറെ തുടർച്ചയായുള്ള പ്രതികാരമായാണ് ഈ കൂര മർദ്ദനം.
കവിയൂർ ഭാഗത്ത് കാലങ്ങളായി തുടർന്നുവരുന്ന സി.പി.എമ്മിന്റെ ഇത്തരം ഭീകര പ്രവർത്തനങ്ങൾ കാടത്തവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം അടിയന്തര സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ചോദ്യം ചെയ്യുന്ന ശക്തികളെ അടിച്ചമർത്തി ഇല്ലാതാക്കാൻ എന്നത് വ്യാമോഹം മാത്രമാണെന്ന് സി.പി.എം നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. പോലീസിന്റെ നിഷ്ക്രിയത്വവും അലമ്പാവും ഭരിക്കുന്ന പാർട്ടിയോടുള്ള വിധേയത്വവുമാണ് ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമാകുന്നത് പാർട്ടി കുറ്റപ്പെടുത്തി.
പരിക്കേറ്റ ജാഫർ സാദിഖിനെ തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സി അബ്ദുന്നാസിർ, ഇലക്ഷൻ ജനറൽ കൺവീനർ കെ.എം അഷ്ഫാഖ്, ജില്ലാ സമിതിയംഗം സാജിദ് കോമത്ത് എന്നിവർ സന്ദർശിച്ചു.




