Uncategorized

വോട്ടാവേശം ചോരാതെ ആറളം

കണ്ണൂര്‍:മാവോവാദി ഭീഷണിയുള്ള ബൂത്തില്‍ ഉള്‍പ്പെട്ടതാണെങ്കിലും ആറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലെ വോട്ടര്‍മാര്‍ക്ക് ആവേശം ഒട്ടും ചോര്‍ന്നില്ല. രാവിലെ മുതല്‍ വരിനിന്ന് വോട്ട് രേഖപ്പെടുത്തി. വോട്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കി തണ്ടര്‍ബോള്‍ട്ട് കേരളാപോലീസ് സേനയും.

ആറളം ഫാം ബ്ലോക്ക് പത്തില്‍ കോര്‍ട്ട് കമ്മ്യുണിറ്റി ഹാളിലെ പോളിംഗ് ബൂത്തില്‍ 1128 വോട്ടര്‍ മാരാണുള്ളത്. രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു ബൂത്തിനുമുന്നില്‍. ഉച്ചയായപ്പോഴേക്കും 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ജില്ലയിലെ മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ ഒന്നാണ് ആറളം. അതിനാല്‍ കനത്ത സുരക്ഷയാണ് ബൂത്തിന് ഒരുക്കിയിരുന്നത്. കേരളപോലീസ് സേനയിലെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിലെ രണ്ടു അംഗങ്ങളും കേരള പോലീസിലെ നാലു പേരും ഉള്‍പ്പെട്ട ആറംഗ സംഘമാണ് സായുധരായി ബൂത്തിന് കാവല്‍ നിന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button