Uncategorized
കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസ് (68) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്. ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ യാത്രക്കാർ കണ്ടത്.




